Wednesday, August 02, 2006

എന്‍‌‌റെ ഒരു യോഗം അല്ലാതെന്ത്....നല്ല ഒരു പേര്, സന്തോഷത്തിന്റെ നിറകുടം. ചെറുപ്പം മുതല്‍ അങനെയാ...ചിരിച്ചെ ഇരിക്കു...പക്ഷെ പണ്ട് തഴബ് ഉണ്ടായിരുന്നു എന്നു പറഞിട്ട് എന്തുകാര്യം....ഇപ്പൊ എന്റെ സുപ്രസിദ്ധ പേരു padiyath കാരണം ഇന്നാട്ടില്‍ അതായത് seattle ല്‍ സന്തോഷുകളെ മുട്ടി നടക്കാന്‍ വയ്യ....അങനെ എന്റെ പേരില്‍ അവസാന ആണിയും അടിചു.

അപ്പൊ ചോദിക്കും ഇതിനും മുന്‍പ് കുറെ ആണി അടിച്ചിട്ടുണ്ടോ എന്ന്....എന്തു പറയാന മെലിഞാ ഇരുന്നെങിലും നല്ല വണ്ണം നടന്നിരുന്ന എന്നെ 25 വര്‍ഷം എല്ലാരും...സന്തോഷെ..സന്തോഷെ..എന്നാ വിളിച്ചുരുന്നത്.( എന്റെ ചില സുഹ്രുത്തുക്കള്‍ എന്റെ പേരിലെ ഇനിഷ്യലില്‍‍ ഉള്ള പി യും പി യും ചേര്‍ത്ത് ഉള്ള പീപ്പി വിളി ഞാന്‍ ഓര്‍ക്കാറെ ഇല്ല ;) പക്ഷെ എന്നു അമേരിക്കന്‍ സവാരി തുടങിയോ അന്നു മുതല്‍ കണ്ടവര്‍ കണ്ടവര്‍ തോന്നിയ തോന്നിയ പോലെ വിളിച്ചു...എല്ലാത്തിനും ഞാന്‍ മൂളി വിളി കേട്ടു.ചിലര്‍ക്ക് എന്റെ അച്ചന്റെ പേരു വിളിക്കണം..പ്രഭാകരാ..ചിലര്‍ക്ക് വീട്ടും പേര്...പടിയത്തെ...ആര്‍ക്കും ഇവിദെ വേണ്ട എന്റെ so called first name...സന്തോഷ്.

ഇപ്പോ പടിയത്ത് എന്നത് ഞാന്‍ accept ചെയ്തു തുടങിയൊ...ആകാം അല്ലെല്‍ ഞാന്‍ എന്റെ ബ്ലോഗിനു ഇങനെ ഒരു പേരിടില്ലാലൊ...

6 comments:

Dreamer said...
This comment has been removed by a blog administrator.
Dreamer said...

Welcome!

ശനിയന്‍ \OvO/ Shaniyan said...

സ്വാഗതം!!

കൊടകര പരിസരം വല്ലതും ആണോ മാഷെ?

ഇതൊന്നു കാണൂ..

ബിന്ദു said...

സ്വാഗതം! :) 'ഗണ്‍ഫൂഷന്‍' ആവുമോ ഇവിടേയും.

ദിവാസ്വപ്നം said...

സ്വാഗതം സന്തോഷേ.

അപ്പോള്‍ ദാസന്‍ അമേരിക്കയില്‍ പോയ പോലെ, സന്തോഷ് ബൂലോകത്തില്‍ അടിച്ച് പൊളിക്കുകയല്ലേ..

Santhosh said...

പടിയത്തേ, അല്ല വേണ്ട, സന്തോഷേ, ഒരു പേരിലെന്തിരിക്കുന്നു?

(സീയാറ്റിലില്‍ എന്‍റെ അറിവിലുള്ള നാലാമത്തെ മലയാളി സന്തോഷ് ആണ് ഈ ദുഷ്ടന്‍! ബാക്കിയുള്ള സന്തോഷുമാരുടെ പേര് നാശമാക്കാന്‍ ഇറങ്ങിയ പോലെ!)